News

കിൻഡർ ഹോസ്പിറ്റൽ സ്പന്ദനം സീസൺ 2 ഗർഭിണികൾക്കായുള്ള സംഗീത മത്സരം

കിൻഡർ ഹോസ്പിറ്റൽ ഗർഭിണികൾക്കായി സംഘടിപ്പിച്ച സംഗീത മത്സരം വൻ വിജയമായി മാറി. കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നും 136 ഓളം ഗർഭിണികൾ ഈ മത്സരത്തിൽ പങ്കെടുത്തു. ഗ്രാൻഡ് ഫൈനൽ സംഗീത സംവിധായകൻ ശ്രീ ഔസേപ്പച്ചൻ സാർ ഉൽഘാടനം നിർവഹിച്ചു. മുഖ്യാതിഥികളായി ശ്രീമതി വിൻസി അലോഷ്യസും, അഡ്വ. എ എം ആരിഫും പങ്കെടുത്തു. ഒന്നാം സ്ഥാനം കൊച്ചി സ്വദേശി മെറിൻ ജോൺ, രണ്ടാം സ്ഥാനം എറണാകുളം സ്വദേശി ആര്യ കൃഷ്ണ, മൂന്നാം സ്ഥാനം നോർത്ത് പറവൂർ സ്വദേശിയായ ദീപ ദാസ് എന്നിവരാണ് കരസ്ഥമാക്കിയത്. 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ശ്രീ വിൻസി അലോഷ്യസ്, അഡ്വ. എ എം ആരിഫ് എം പി, സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ പത്നി ശ്രീമതി. ശോഭന രവീന്ദ്രൻ, കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ. വി കെ പ്രദീപ് കുമാർ, ഭാര്യ ഷീറ പ്രദീപ് കുമാർ എന്നിവർ ചേർന്ന വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. രണ്ട് ലക്ഷം രൂപ വിലവരുന്ന ഒന്നാം സമ്മാനവും, ഒന്നര ലക്ഷം രൂപ വിലവരുന്ന രണ്ടാം സമ്മാനവും, ഒരു ലക്ഷം രൂപ വിലവരുന്ന മൂന്നാം സമ്മാനവുമായിരുന്നു. ഗ്രാൻഡ് ഫിനാലെ ജഡ്ജസായ ഷൈജു മുകുന്ദൻ, സന്ദീപ് മുരളി, സുനിൽ പളിപ്പുറം എന്നിവരുടെ സാന്നിധ്യവും വേദിയിലുണ്ടാരുന്നു.
സ്പന്ദനം മ്യൂസിക്ക് കോമ്പറ്റിഷൻ ഗ്രാൻഡ് ഫൈനൽ കാണാനും കിൻഡർ ഹോസ്പിറ്റൽ നവദമ്പതികൾക്കായി ഒരുക്കിയ വാലന്റൈൻസ് ഡേ ആഘോഷത്തിൽ പങ്കെടുക്കാനും 200 ഓളം നവദമ്പതികളാണ് ഒത്തുചേർന്നത്. പ്രശസ്ത പുല്ലാംകുഴൽ സംഗീതജ്ഞനായ ശ്രീ രാജേഷ് ചേർത്തലയുടെ സംഗീത വിരുന്നും കിൻഡർ ഹോസ്പിറ്റൽ ഒരികിട്ടുണ്ടാരുന്നു. ഗർഭസ്ഥകാലം ആഘോഷമാകണമെന്ന ആശയത്തോടെയാണ് ഈ ഒരു മത്സരം സംഘടിപ്പിച്ചതെന്ന് കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ വി കെ പ്രദീപ് കുമാർ പറഞ്ഞു. കിൻഡർ ഹോസ്പിറ്റൽ സി ഇ ഓ രഞ്ജിത്ത് കൃഷ്ണൻ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സ്പന്ദനം സീസൺ 2 പര്യവസാനിച്ചു.