News

കിൻഡർ വിമൻസ് ഹോസ്പിറ്റലും മാതൃഭൂമിയും സംയുക്തമായി നടത്തുന്ന ജനറൽ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പിന്റെ ഉത്ഘാടന കർമ്മം ബഹുമാനപ്പെട്ട അരൂർ MLA ദലിമ ജോജോ നിർവഹിച്ചു.

കിൻഡർ വിമൻസ് ഹോസ്പിറ്റലും മാതൃഭൂമിയും സംയുക്തമായി നടത്തുന്ന
ജനറൽ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പിന്റെ ഉത്ഘാടന കർമ്മം ബഹുമാനപ്പെട്ട അരൂർ MLA ദലിമ ജോജോ നിർവഹിച്ചു. ജനറൽ ലാപ്രോസ്കോപ്പിക് സർജൻ ഡോ.എഡിസൺ റാഫെൽ, ഡോ. ജോൺ മാത്യു എന്നിവർ ക്യാമ്പിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

കിൻഡർ ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് & നിയോനറ്റോളജിസ്റ്റ് ഡോ.അനന്തൻ കെ എസ്സ്, മാതൃഭൂമി ആലപ്പുഴ സർക്യൂലേഷൻ മാനേജർ ആനന്ദ് ,കിൻഡർ ഗ്രൂപ്പ് സി ഇ ഓ രഞ്ജിത്ത് കൃഷ്ണൻ, കിൻഡർ ഹോസ്പിറ്റൽ ചേർത്തല യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .