
കിൻഡർ ഹോസ്പിറ്റൽ ഗർഭിണികൾക്കായി സംഘടിപ്പിച്ച സംഗീത മത്സരം സ്പന്ദനം സീസൺ 3 ലോക റെക്കോർഡിൽ ഇടം നേടി. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള 120 ഓളം ഗർഭിണികളാണ് ഈ ലോക റെക്കോർഡ് മത്സരത്തിൽ പാടിയത്. പ്രശസ്ത സംഗീതസംവിധായകൻ രവീന്ദ്രൻ മാഷിന്റെ പത്നി ശ്രീമതി ശോഭന രവീന്ദ്രൻ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ, പിന്നണിഗായിക ശ്രീമതി മഞ്ജരിയും, സിനി ആർട്ടിസ്റ്റ് ശ്രീമതി ഗായത്രി അരുണും മുഖ്യാതിഥികളായിരുന്നു. കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ വി കെ പ്രദീപ് കുമാർ ഗർഭകാലം ആഘോഷമാകേണ്ടതിന്റെയും ഗർഭാവസ്ഥയിൽ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. കിൻഡർ ഹോസ്പിറ്റൽ സി ഇ ഒ രഞ്ജിത് കൃഷ്ണൻ, യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൾ, സ്പന്ദനം സീസൺ 3 യുടെ പ്രിൻസിപ്പൽ പാർട്ണറായ കോഡ് ലൈഫിന്റെ പ്രതിനിധി ജി ബി രമേഷ് ബാബു, എന്നിവർ മത്സാർഥികൾക്ക് വിജയാശംസകൾ അറിയിച്ചു. സ്പന്ദനം സീസൺ 3 യുടെ ഒന്നാം സ്ഥാനം ചേർത്തല തുറവൂർ സ്വദേശി തുഷാര സി ഗോപി, രണ്ടാം സ്ഥാനം അങ്കമാലി സ്വദേശി ഗീതു ഫ്രാൻസിസ്, മൂന്നാം സ്ഥാനം കണ്ണൂർ സ്വദേശിയായ മഞ്ജിമ എം റ്റി എന്നിവരാണ് കരസ്ഥമാക്കിയത്. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഒന്നാം സമ്മാനവും, ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന രണ്ടാം സമ്മാനവും, ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൂന്നാം സമ്മാനവുമാണ് വിജയികൾക്ക് ലഭിച്ചത്. ഗ്രാൻഡ് ഫൈനലിലേക്ക് തിരെഞ്ഞെടുത്ത 10 മത്സരത്തിൽകൾക്ക് 10000 രൂപ വിലമതിക്കുന്ന സമ്മാനങ്ങളും കൂടാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും 5000 രൂപ വിലമതിക്കുന്ന സമ്മാനങ്ങളും കിൻഡർ ഹോസ്പിറ്റൽ ഒരുക്കിയിരുന്നു. വേൾഡ് റെക്കോർഡ് യൂണിയൻ പ്രതിനിധികളായ ക്രിസ്റ്റഫർ ടെയിലർ ക്രാഫ്റ്റും, വിനയ് കുമാറും ഗർഭിണികളുടെ ഏറ്റവും വലിയ സംഗീത മത്സരം സംഘടിപ്പിച്ച കിൻഡർ ഹോസ്പിറ്റൽ ചേർത്തലയ്ക്കുള്ള വേൾഡ് റെക്കോർഡ് പുരസ്കാരം കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ വി കെ പ്രദീപ് കുമാറിനു കൈമാറി. പ്രണയ ദിനത്തിൽ കിൻഡർ ഹോസ്പിറ്റൽ ഒരുക്കിയ സംഗീത മത്സരം ആസ്വദിക്കുവാനും വാലന്റൈൻസ് ഡേ ആഘോഷത്തിൽ പങ്കെടുക്കാനും 200 ഓളം നവദമ്പതികളാണ് ഒത്തുചേർന്നത്. പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്റെ സംഗീത വിരുന്നും കിൻഡർ ഹോസ്പിറ്റൽ ഒരുക്കിയിരുന്നു.