News

കിൻഡർ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രീവെൻഷൻ വീക്കിന്റെ  ഉൽഘാടനം സൈക്കിൾ റാലിയോടൊപ്പം.

കിൻഡർ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രീവെൻഷൻ വീക്കിന്റെ  ഉൽഘാടനം സൈക്കിൾ റാലിയോടൊപ്പം.

കിൻഡർ ഹോസ്പിറ്റൽ ചേർത്തലയിലും കിൻഡർ വിമൻസ് ആൻഡ് ചിൽഡ്രൻസ് ക്ലിനിക്കിലും ഒരാഴ്ച കാലം നീണ്ടു നിൽക്കുന്ന ഇൻഫെക്ഷൻ കൺട്രോൾ വാരാഘോഷത്തിനു സൈക്കിൾ റാലിയോടുകൂടി തുടക്കം കുറിച്ചു.എല്ലാ വർഷവും അണുബാധകൾ പടരുന്നത് തടയുന്നതിനും, വ്യക്തികളുടെയും സമൂഹങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിലും, അണുബാധ നിയന്ത്രണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും  വിദ്യാഭ്യാസ   പരിപാടികൾ, പരിശീലന സെഷനുകൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ എന്നിവ  സംഘടിപ്പിക്കാറുണ്ട്. ഈ വർഷം, ആവേശകരമായ സൈക്കിൾ റാലിയോടൂകൂടിയ  ബോധവത്കരണ പ്രചാരണത്തിന് തുടക്കം കുറിച്ചത് .

പൊതുജനത്തിന്റെ ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി, ആരോഗ്യ സംരക്ഷണ വിദഗ്ദ്ധരെയും ജീവനക്കാരെയും സമൂഹത്തെയും ഒരുമിച്ച് നിർത്തി, ആവേശകരമായ സൈക്കിൾ റാലിയാരുന്നു കിൻഡർ ഹോസ്പിറ്റൽ സംഘടിപ്പിച്ചത്. അണുബാധ 
നിയന്ത്രണത്തിന്റെ ആവശ്യകതയെ പൊതുജനത്തിന് എത്തിക്കുക എന്നതായിരുന്നു സൈക്കിൾ റാലിയുടെ ലക്ഷ്യം. കിൻഡർ വിമൻസ് ഹോസ്പിറ്റൽ തുടക്കം കുറിച്ച  സൈക്കിൾ റാലി ആലപ്പുഴ കിൻഡർ ക്ലിനിക്കിൽ എത്തിച്ചേരുകയും, ആലപ്പുഴ ബീച്ചിൽ സമാപിക്കുക്കയും, പൊതുജനങ്ങൾക് ഒരു അണുബാധ നിയത്രണത്തിന്റെ ഒരു ബോധവൽകരണം നല്കുകയും ചെയ്തു. ചേർത്തലയിൽ പ്രവർത്തിച്ചുവരുന്ന ഫ്രീ വീലേഴ്സ് സൈക്ലിങ് ക്ലബും , കിൻഡർ ഹോസ്പിറ്റലിലെ ഡോക്ടറെസും മറ്റു ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ എൺപതില്പരം സൈക്കിൾ റൈഡേഴ്‌സ് റാലിയിൽ പങ്കെടുത്തു.

ചേർത്തല കിൻഡർ ഹോസ്പിറ്റലിൽ നിന്നും മാരാരിക്കുളം എസ് ഐ സജീർ ഫ്ലാഗ്ഗ് ഓഫ് ചെയ്ത റാലി, ആലപ്പുഴ കിൻഡർ ക്ലിനിക്കിലൂടെ ആലപ്പുഴ നഗരം ചുറ്റി ആലപ്പുഴ ബീച്ചിൽ സമാപിച്ചപ്പോൾ, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ ആർ ജയമ ഇൻഫെക്ഷൻ കണ്ട്രോൾ വീക്ക് ഉൽഘാടനം നിർവഹിച്ചു. അതിനോടൊപ്പം സൈക്കിൾ റാലിയിൽ പങ്കെടുത്തവരും പൊതുജനങ്ങളും രോഗാണുബാധ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള പ്രതിരോധ പ്രതിജ്ഞയെടുത്തു.ആലപ്പുഴ ബീച്ചിൽ നടന്ന സമാപന സമ്മേളനത്തിൽ ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ ആർ ജയമ, കിൻഡർ ഹോസ്പിറ്റൽ സീനിയർ അനസ്‌തെറ്റിസ്റ് ഡോ. മുരളി കൃഷ്ണൻ, ഗൈനക്കോളജിസ്റ് ഡോ. കെവിൻ ആന്റണി ജോർജ് , യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൾ , ഇൻഫെക്ഷൻ കണ്ട്രോൾ നേഴ്സ് ജിൻസി മാത്യു എന്നിവർ പങ്കെടുത്തു.