കിൻഡർ ഹോസ്പിറ്റലിൽ വേൾഡ് പ്രമേച്യുരിറ്റി ഡേ ആഘോഷിക്കുന്നു.
പത്തുവർഷത്തിലേറെയായി ആലപ്പുഴ ജില്ലയിൽ ശിശുപരിചരണ രംഗത്തു പരിചയസമ്പത്തുള്ള കിൻഡർഹോസ്പിറ്റൽ നവംബർ 17ന് വേൾഡ് പ്രമേച്യുരിറ്റി ഡേ ആഘോഷിക്കുന്നു.
മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെയും, അവരുടെ മാതാപിതാക്കളുടെയും ആകുലതകളെ കുറിച്ചും, പൊരുതി നേടിയ ജീവിതം മാറോട് ചേർക്കുന്ന ഒരുപറ്റം കുഞ്ഞുങ്ങളുടെ വ്യാകുലതകളെ കുറിച്ചും ലോകത്തെ അറിയിക്കുന്നതിനു വേണ്ടിയാണ് നവംബർ 17ന് വേൾഡ് പ്രമേച്യുരിറ്റി ഡേയായി ആചരിക്കുന്നത്.
ഇത് ഒരു ആഘോഷമാണ് കൈവിട്ടു പോകാമായിരുന്ന ജീവിതത്തെ തിരിച്ചുപിടിച്ച കുഞ്ഞിന്റെയും, അവരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ആതുര സേവന ശുശ്രൂഷകരുടെയും, NICU വാസത്തിനുശേഷം റൂമിലേക്ക് മാറ്റപ്പെട്ട് തുടർന്ന് സ്വന്തം വീട്ടിലേക്ക് പറിച്ചുനട്ട് അവരെ ജീവിതത്തിലേക്ക് ചേർത്ത്പിടിച്ച മാതാപിതാക്കളുടെയും ആഘോഷം.
2019 മുതൽ 2023 വരെ മാസം തികയാതെ ജനിച്ച കുഞ്ഞുകളുടെ സംഗമമായാണ് വേൾഡ് പ്രിമേച്വലിറ്റി ഡേ ഈ വർഷം കിൻഡർ ഹോസ്പിറ്റൽ ആഘോഷിക്കുന്നത്. നവംബർ 17 നു കിൻഡർ ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മാസം തികയാതെ ജനിച്ച 150ഓളം കുഞ്ഞുകളാണ് പങ്കെടുക്കുന്നത്. ആലപ്പുഴ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ LEVEL 3 NICU ഉള്ള ഏക ആശുപത്രിയായ കിൻഡർ ഹോസ്പിറ്റലിൽ പൂർണ്ണ വളർച്ച എത്താതെ ജനിച്ച 2500 ലേറെ കുഞ്ഞുങ്ങളെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയിരിക്കുന്നു. 24 ആഴ്ചയോളം പ്രായത്തോടുകൂടി ജനിച്ച കുഞ്ഞുങ്ങളും, 500 ഗ്രാമിൽ താഴെ തൂക്കമുള്ള കുഞ്ഞുങ്ങളും ഈ ഗണത്തിൽപ്പെടുന്നു.