News

കിൻഡർ ഹോസ്പിറ്റൽ അന്താരാഷ്ട്ര ബാലിക ദിനത്തിൽ ആലപ്പുഴ ജില്ലയിലെ ബാലികമാരെ ആദരിച്ചു.

കിൻഡർ ഹോസ്പിറ്റൽ അന്താരാഷ്ട്ര ബാലിക ദിനാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ 30 ഓളം സ്കൂളുകളിൽ നിന്നും പ്രധാന അധ്യാപകരുടെ സഹായത്തോടെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന മികച്ച പെൺകുട്ടികളെ ആദരിച്ചു. മുൻവർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് കിൻഡർ ഹോസ്പിറ്റൽ ഇത്തവണത്തെ  അന്താരാഷ്ട്ര ബാലിക ദിനം ആഘോഷിച്ചത്. കിൻഡർ വിശ്വസിക്കുന്നത് ഒരു പെൺകുട്ടിയുടെ ഭാവിയിൽ നിക്ഷേപിക്കുന്നതിലൂടെ അവളെ സ്വയം നിലനിർത്താനും ഭാവി തലമുറകൾക്ക് വിദ്യാഭ്യാസം നേടാനും അവളുടെ സമൂഹത്തെ ഉയർത്താനും അതിലൂടെ രാജ്യത്തിൻറെ പുരോഗതിക്ക് സംഭാവന നൽകാനും പ്രാപ്തയാക്കുന്നു എന്നതാണ് കിൻഡർ ഹോസ്പിറ്റലിൽ ഈ ആദരിക്കലിലൂടെ ഉദ്ദേശിക്കുന്നത് സ്കൂളുകളിൽ നിന്നും പ്രധാനാധ്യാപകർ തിരഞ്ഞെടുത്ത മുപ്പതോളം പെൺകുട്ടികളെ കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ വി കെ പ്രദീപ് കുമാർ ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. ചേർത്തല കിൻഡർ ഹോസ്പിറ്റലിൽ വച്ച് രാവിലെ 10 മണി മുതൽ ആരംഭിച്ച അന്താരാഷ്ട്ര ബാലിക ദിനാഘോഷത്തിൽ കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ വി കെ പ്രദീപ്കുമാർ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അനന്തൻ കെ സദാനന്ദൻ കിൻഡർ ഹോസ്പിറ്റൽ ബോർഡ് ഓഫ് ഡയറക്ടർ ഡോക്ടർ ശിവശങ്കരൻ സുബ്രഹ്മണ്യൻ ഐവിഎഫ് കൺസൾട്ടൻസ് ഡോക്ടർ ശില്പ ഗോവിന്ദ് കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോക്ടർ ബേണി ജോസ് ചീഫ് എംബ്രോയോളജിസ്റ്റ് മിസ്റ്റർ രഞ്ജിത്ത് കെ ആർ കിൻഡർ ഹോസ്പിറ്റൽ സിഇഒ മിസ്റ്റർ രഞ്ജിത്ത് കൃഷ്ണൻ കിൻഡർ ഹോസ്പിറ്റൽ യൂണിറ്റ് യൂണിറ്റ് ഹെഡ് മിസ്റ്റർ ആന്റോ ട്വിങ്കിൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.