News

കിൻഡർ ഹോസ്പിറ്റലിൽ കുട്ടികളുടെ ഐ സി യു ആരംഭിച്ചു

സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സ രംഗത്തു പത്തുവർഷത്തിലേറെ പരിചയസമ്പത്തുള്ള കിൻഡർ വുമൺസ് ഹോസ്പിറ്റലിൽ കുട്ടികളുടെ ഇന്റസീവ് കെയർ യൂണിറ്റ് (പി ഐ സി യു) ആരംഭിച്ചു. ബഹു കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സാർ പീഡിയാട്രിക് ഇൻറ്റെൻസീവ് കെയർ യൂണിറ്റിന്റെയും നവീകരിച്ച  സർജിക്കൽ ഇൻറ്റെൻസീവ് കെയർ യൂണിറ്റിന്റെയും  ഉൽഘാടനം നിർവഹിച്ചു. കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ വി കെ പ്രദീപ് കുമാർ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശികല എസ്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ മഞ്ജു സുരേഷ്, കിൻഡർ ഹോസ്പിറ്റൽ സി ഇ ഒ രഞ്ജിത് കൃഷ്ണൻ, കിൻഡർ ഹോസ്പിറ്റൽ ചേർത്തല മെഡിക്കൽ സൂപ്രണ്ടന്റ് ഡോ അനന്തൻ കെ എസ്, കിൻഡർ ഹോസ്പിറ്റൽ കൺസൾട്ടന്റ് പീഡിയാട്രിഷ്യൻ ഡോ നിഷ  ചാക്കോ, കിൻഡർ ഹോസ്പിറ്റൽ ചേർത്തല യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൾ എന്നിവർ ഉൽഘടന ചടങ്ങിൽ പങ്കെടുത്തു.  കിൻഡർ വിമൻസ് ഹോസ്പിറ്റൽ ചേർത്തലയിൽ 12 വയസു വരെ പ്രായമുള്ള കുട്ടികളെ ചികിൽസിക്കാൻ കഴിയുന്ന 6 ബെഡുകളുള്ള ലെവൽ 2 പീഡിയാട്രിക് ഇൻറ്റെൻസീവ് കെയർ യൂണിറ്റാണ് പ്രവർത്തനം ആരംഭിച്ചത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജീകരിച്ചിരിക്കുന്ന പീഡിയാട്രിക് ഇൻറ്റെൻസീവ് കെയർ യൂണിറ്റും നവീകരിച്ച സർജിക്കൽ ഇൻറ്റെൻസീവ് കെയർ യൂണിറ്റിന്റെ പ്രവർത്തനങ്ങളും സൗകര്യങ്ങളും ജനങ്ങൾക്ക് കാണാനുള്ള സൗകര്യം കിൻഡർ ഹോസ്പിറ്റലിൽ ഒരുക്കിയിരുന്നു.  ഉൽഘാടന ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ ഡ്രോയിംഗ് മത്സരവും കിൻഡർ ഹോസ്പിറ്റൽ ഒരുക്കിയിരുന്നു. വിജയികൾക്ക് കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ വി കെ പ്രദീപ് കുമാർ സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു. ചേർത്തലയിലെ പല സ്കൂളുകളിൽ നിന്നും നൂറിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.